ഇന്ത്യ–ബംഗ്ലാദേശ്​ സൈനിക യോഗം തുടങ്ങി

ഇന്ത്യ–ബംഗ്ലാദേശ് സൈനിക യോഗം തുടങ്ങി ന്യൂഡൽഹി: ഇന്ത്യയിലെയും ബംഗ്ലാദേശിലെയും അതിർത്തിരക്ഷാ സേനയുടെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഡൽഹിയിൽ തുടങ്ങി. കലാപകാരികൾക്കെതിരായ നടപടിയും റോഹിങ്ക്യൻ അഭയാർഥികളുടെ പ്രശ്നവും ചർച്ചയിൽ വിഷയമാകും. ഡയറക്ടർ ജനറൽ എം.ഡി. ശഫീനുൽ ഇസ്ലാമി​െൻറ നേതൃത്വത്തിലുള്ള 13 അംഗ ബംഗ്ലാദേശ് പ്രതിനിധി സംഘവും ബി.എസ്.എഫ് ഡയറക്ടർ ജനറൽ കെ.കെ. ശർമയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് ചർച്ചയിൽ പെങ്കടുക്കുന്നത്. 4096 കി.മീ. ദൂരം അതിർത്തി പങ്കിടുന്ന ഇരു രാജ്യങ്ങളിലും തമ്മിൽ 1975നുശേഷം നടത്തുന്ന 47ാമത് യോഗമാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.