മനഃശാസ്ത്ര ഇടപെടലുകള്‍ക്ക് 6000 വിദഗ്ധര്‍

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍പെട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പിന്തുണ നല്‍കുന്നതിന് രൂപവത്കരിച്ച സാന്ത്വന സംഘത്തി​െൻറ പ്രവര്‍ത്തനം ഫലവത്തായി നടക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ‍. സംഘത്തിലെ വിദഗ്ധര്‍ 10 ദിവസം കൊണ്ട് 52,602 പേരെ സന്ദര്‍ശിച്ച് കൗണ്‍സലിങ്ങും സാമൂഹിക മനഃശാസ്ത്ര ഇടപെടലും സാധ്യമാക്കി. കൂടുതല്‍ മനഃശാസ്ത്രസഹായം ആവശ്യമുള്ള 338 വ്യക്തികളെ ജില്ല മാനസികാരോഗ്യ പദ്ധതിയിലേക്ക് റഫര്‍ ചെയ്തു. മനഃശാസ്ത്രവും സാമൂഹിക പ്രവര്‍ത്തനവും പഠിച്ച സന്നദ്ധ പ്രവര്‍ത്തകരാണ് വനിത ശിശുവികസന വകുപ്പി​െൻറയും നിംഹാന്‍സ് ബംഗളൂരുവി​െൻറയും നേതൃത്വത്തില്‍ ക്യാമ്പുകളിലും വീടുകളിലും കഴിയുന്ന ദുരിതബാധിതരെ ആശ്വസിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പരിശീലനം കഴിഞ്ഞ സന്നദ്ധ പ്രവര്‍ത്തകര്‍ ആരോഗ്യ വകുപ്പും ജില്ല മാനസികാരോഗ്യ പദ്ധതിയുമായി ചേര്‍ന്ന് തിരുവോണ ദിനം മുതല്‍ ജില്ലകളില്‍ പ്രവർത്തനം തുടങ്ങി. തുടര്‍ന്ന്, ആശാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 4000 പേരെ കൂടി വിവിധ ഇടങ്ങളില്‍ പരിശീലിപ്പിച്ചു. സെപ്റ്റംബര്‍ അഞ്ചുവരെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.