മത്സ്യത്തൊഴിലാളികൾക്ക് സ്നേഹാദരം

തലശ്ശേരി: പ്രളയമേഖലകളിൽ രക്ഷാപ്രവർത്തനം നടത്തിയ തലശ്ശേരിയിലെ മത്സ്യത്തൊഴിലാളികൾക്ക് തീരേദശ പൊലീസും തലശ്ശേരി സീനിയർ ചേംബറും േനർക്കുനേർ വാട്സ്ആപ് കൂട്ടായ്മ കടവത്തൂരും ചേർന്ന് സ്നേഹാദരമൊരുക്കി. തലായി തീരദേശ പൊലീസ് സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങ് സ്പെഷൽ വിജിലൻസ് ജഡ്ജി ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. റജി ചീരൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോൺ മുഖ്യാതിഥിയായി. നഗരസഭ അംഗങ്ങളായ സി.പി. സുമേഷ്, ഇ.കെ. ഗോപിനാഥ്, പി.പി. അനില, സീനിയർ ചേംബർ നാഷനൽ പ്രസിഡൻറ് എ.എൻ. ശിവാനന്ദൻ, ടി.കെ. രജീഷ്, അർജുൻ, അബ്ബാസ് കടവത്തൂർ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. തീരദേശ പൊലീസ് സ്േറ്റഷൻ സി.െഎ കെ. കുട്ടികൃഷ്ണൻ സ്വാഗതവും എസ്.െഎ എം.വി. ബിജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.