പ്രളയ സമീപവാസികൾ പനി കണ്ടാൽ ഉടൻ ചികിത്സ തേടണം -ഡി.എം.ഒ

കണ്ണൂർ: പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവർത്തിച്ചവരോ പനി, ശരീര വേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടേണ്ടതാണെന്ന് ജില്ല മെഡിക്കൽ ഒാഫിസർ അഭ്യർഥിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരും സന്നദ്ധ പ്രവർത്തകരും വീട് വൃത്തിയാക്കാൻ പോയവരും നിർബന്ധമായും ആഴ്ചയിൽ ഒരിക്കൽ എലിപ്പനിക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി ഡോക്സിസൈക്ലിൻ കഴിച്ചിരിക്കേണ്ടതാണെന്ന് ഡി.എം.ഒ അറിയിച്ചു. പ്രളയബാധിത പ്രദേശത്ത് സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ശേഷം ഡോക്ടർമാരെ കാണാൻ കഴിയാത്തവർ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി പ്രതിരോധ മരുന്ന് കഴിക്കണം. പ്രതിരോധ മരുന്നുകൾ കഴിച്ചവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ കൈയുറയും കാലുറയും ഉൾപ്പെടെയുള്ളവ ധരിക്കണം. സ്വയം ചികിത്സയും ചികിത്സിക്കാനുള്ള കാലതാമസവും ഗുരുതരാവസ്ഥയിലെത്തിക്കും. എല്ലാ ക്യാമ്പുകളിലും രക്ഷാ പ്രവർത്തകർക്കും പ്രതിരോധ ഗുളികകൾ ആരോഗ്യ വകുപ്പ് വ്യാപകമായി നൽകിയിരുന്നെങ്കിലും പലരും കഴിക്കാൻ വിമുഖത കാട്ടിയിരുന്നതായി ആരോഗ്യ വകുപ്പിന് പിന്നീടുള്ള നിരീക്ഷണത്തിൽ ബോധ്യമായി. അവർ എത്രയും വേഗം ആഹാരത്തിനുശേഷം ഗുളിക കഴിക്കേണ്ടതാണെന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.