മുഴുവന്‍ പാതകളും ഒരുമിച്ച്​ ടെന്‍ഡര്‍ ചെയ്യും മന്ത്രി സുധാകരന്‍

അടൂര്‍: സംസ്ഥാനത്ത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ മുഴുവന്‍ പാതകളുടെയും പണികള്‍ ഒന്നിച്ച് ടെന്‍ഡര്‍ ചെയ്യുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന ആനയടിപഴകുളംകൂടല്‍ പാതയുടെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ എത്തിയതായിരുന്നു അദ്ദേഹം. ഒറ്റ ടെന്‍ഡര്‍ മൂലം പണികള്‍ ആരംഭിക്കാനുള്ള കാലതാമസം ഒഴിവാക്കാനാകും. അറ്റകുറ്റപ്പണികളും ഇതേ രീതിയില്‍ ഒറ്റ ടെന്‍ഡര്‍ ചെയ്യും. പ്രളയത്തില്‍ പാതകളും പാലങ്ങളും തകർന്ന് 10,000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായതാണ് കണക്ക്. ഇടുക്കി ഭാഗത്തെ റോഡുകളുടെ നാശനഷ്ടം കൂടി കണക്കാക്കാനുണ്ട്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാകും റോഡുകള്‍ പുനര്‍നിര്‍മിക്കുക. പ്രളയം മൂലം തകര്‍ന്ന റോഡുകൾ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ഒന്നിച്ച് ടാറിങ്ങും നടത്തും. ഇനി കുഴിയടപ്പ് ഉണ്ടാകില്ല. നല്ല രീതിയില്‍ അറ്റകുറ്റപ്പണി നടത്തുകയാണ് ലക്ഷ്യം. ആനയടിപഴകുളംകൂടല്‍ പാതയിൽ വെള്ളച്ചിറക്ക് സമീപമാണ് നിര്‍മാണം ആരംഭിച്ചത്. ഈ ഭാഗത്താണ് മന്ത്രി തിങ്കളാഴ്ച ഉച്ചക്ക് 12.30ന് എത്തി പരിശോധിച്ചത്. നിര്‍മാണം നടത്തുന്ന ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള വിശ്വാസമുദ്ര കമ്പനി അധികൃതരോട് മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. 1012 ദിവസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.