പുന്നാട് ബോംബേറ്; സി.പി.എം കൊടിമരം പിഴുതെറിഞ്ഞു

ഇരിട്ടി: പുന്നാട് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സി.പി.എം കൊടിമരങ്ങൾ നശിപ്പിച്ചതായും സി.പി.എം പ്രവർത്തകനെ ഭീഷണിപ്പെടുത്തിയതായും പരാതി. ഞായറാഴ്ച രാത്രി ഒമ്പതോടെ പുന്നാട് ----അത്തപ്പഞ്ചയിലാണ്---- സംഭവം. കൊടിമരം നശിപ്പിക്കുന്നത് തടയാൻശ്രമിച്ച സി.പി.എം പ്രവർത്തകൻ ----അത്തപുഞ്ചയിലെ---- പയോടിക്കൽ ഷാജിയുടെ പരാതിയിൽ പ്രദേശത്തെ അഞ്ച് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർക്കെതിരെ ഇരിട്ടി പൊലീസിൽ പരാതി നൽകി. സ്ഫോടനം നടന്ന പ്രദേശത്തുൾപ്പെടെ കണ്ണൂരിൽനിന്നെത്തിയ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തി. സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് പൊലീസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. ബോംബ് സ്ഫോടനത്തെ തുടർന്ന് ഇരിട്ടി സി.ഐ രാജീവൻ വലിയവളപ്പിലി​െൻറ നേതൃത്വത്തിൽ വിളിച്ചുചേർത്ത പുന്നാട്, അത്തപുഞ്ച മേഖലയിലെ രാഷ്ട്രീയപാർട്ടി നേതാക്കളുടെ സംയുക്ത യോഗത്തിൽ നാടി​െൻറ സമാധാനാന്തരീക്ഷം സംരക്ഷിക്കാനും പ്രദേശത്ത് പൊതുസ്ഥലത്തും പാതയോരത്തും സ്ഥാപിച്ച കൊടികളും പ്രചാരണ ബോർഡുകളും തോരണങ്ങളും നീക്കംചെയ്യാനും തീരുമാനിച്ചു. ആക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.