തലശ്ശേരി: സെൻട്രൽ പൊയിലൂരിൽ പൊലീസിനെ ബോംബെറിഞ്ഞ കേസിൽ അഞ്ച് ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർക്ക് തടവും പിഴയും. പ്രതികൾക്ക് വ്യത്യസ്തമായാണ് തലശ്ശേരി പ്രിൻസിപ്പൽ അസി.സെഷൻസ് ജഡ്ജി കെ.പി. അനിൽകുമാർ ശിക്ഷ വിധിച്ചിട്ടുള്ളത്. രണ്ടാം പ്രതി പൊയിലൂർ വട്ടപ്പൊയിലുമ്മൽ മനോജിന് മൂന്നുവർഷവും മൂന്ന് മാസവുമാണ് തടവ്. 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടക്കുന്നില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ഒന്ന് മുതൽ അഞ്ചുവരെ പ്രതികളായ സെൻട്രൽ പൊയിലൂരിയെ ഒളവിലക്കാരൻറവിട ബാബു, വടക്കയിൽ പ്രസാദ്, പ്രബീഷ് എന്ന ജിനീഷ്, സുഭാഷ് എന്നിവരെ വിവിധ വകുപ്പുകൾ പ്രകാരം ഒരു വർഷവും ഒമ്പത് മാസവും വീതം തടവിനും ശിക്ഷിച്ചു. 2009 നവംബർ എട്ടിന് വൈകീട്ട് നാലരക്കാണ് സംഭവം. സരസ്വതി വിദ്യാപീഠം സ്കൂളിനു സമീപം റോഡിൽവെച്ച് ഒന്ന് മുതൽ അഞ്ചുവരെ പ്രതികളും തിരിച്ചറിയാൻ കഴിയാത്ത 15ഓളം പേരും ചേർന്ന് പൊലീസിനെ ബോംബെറിഞ്ഞ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.