കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷങ്ങൾക്കും എ പ്ലസ് നേടിയ ജില്ല സഹകരണ ബാങ്ക് ജീവനക്കാരുടെ മക്കൾ, അംഗസംഘങ്ങളിലെ ജീവനക്കാർ, ഡയറക്ടർ ബോർഡ് അംഗങ്ങളുടെ മക്കൾ എന്നിവർക്ക് കണ്ണൂർ ജില്ല സഹകരണ ബാങ്ക് നൽകുന്ന വിദ്യാരത്നം പുരസ്‌കാരം വിതരണം ചെയ്തു. കലക്‌ടർ മിർ മുഹമ്മദലി അവാർഡ് വിതരണം ചെയ്തു. മെമെേൻറായും കാഷ് അവാർഡുമാണ് പുരസ്‌കാരം. 202 വിദ്യാർഥികളാണ് ഈ വർഷം പുരസ്കാരത്തിന് അർഹരായത്. ബാങ്ക് പാർട്ട് ടൈം അഡ്മിനിസ്ട്രേറ്റർ എം.കെ. കൃഷ്ണദാസൻ അധ്യക്ഷത വഹിച്ചു. ബാങ്കിെൻറ 2018ലെ നിക്ഷേപ സമാഹരണത്തിൽ മികച്ച പ്രവർത്തനം കാഴ്ചെവച്ച ശാഖകൾക്കും ജീവനക്കാർക്കുമുള്ള ഉപഹാരവും ചടങ്ങിൽ വിതരണം ചെയ്തു. പുരസ്‌കാരം ലഭിച്ച സനിക നമ്പ്യാർ, ആർദ്ര രാജേഷ്, സി. നവ്യ എന്നീ വിദ്യാർഥികൾ അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ജി.എം ഇൻ ചാർജ് എ.കെ. പുരുഷോത്തമൻ സ്വാഗതവും ഡി.ജി.എം പി. ശശികുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.