'നവകേരള ഭാഗ്യക്കുറി' ജില്ലതല വിൽപന ഉദ്ഘാടനം

കണ്ണൂർ: പ്രളയദുരന്തത്തിൽപെട്ട കേരളത്തിന് ആരോഗ്യമേഖലയിൽ അയൽപക്ക സംസ്ഥാനങ്ങളുടെ വലിയസഹായം ലഭിച്ചതായി മന്ത്രി കെ.കെ. ശൈലജ. പ്രളയദുരിതാശ്വാസത്തിനും കേരളത്തി​െൻറ പുനർനിർമിതിക്കുമായി സർക്കാർ ആരംഭിച്ച നവകേരള ഭാഗ്യക്കുറിയുടെ ജില്ലതല വിൽപനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ദുരിതാശ്വാസ ക്യാമ്പുകളിൽ സംസ്ഥാന ആരോഗ്യവകുപ്പിന് പിന്തുണയുമായി തമിഴ്നാടും മഹാരാഷ്ട്രയും ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും അയച്ചുതന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഇതുവരെ ലഭിച്ചത് 1500 കോടിയാണ്. കേന്ദ്രം 600 കോടി സഹായിച്ചു. ഇനിയും സഹായിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഇതെല്ലാമായാലും 3000 കോടി എത്താൻ ഇനിയും കുറെ വേണം. ദീർഘകാല വായ്പകളെടുത്ത് പൊതുമരാമത്ത് വകുപ്പി​െൻറ പ്രവൃത്തികൾ നടത്താൻ സർക്കാർ ഉദ്ദേശിക്കുന്നു. ദുരിതാശ്വാസനിധിയിലേക്കുള്ള സമാഹരണത്തിനാണ് നവകേരള ലോട്ടറി. അതിനാൽ എല്ലാവരും ഇതൊരു സംഭാവനയായി കണക്കാക്കി ഉദാരമായി ടിക്കറ്റെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ലോട്ടറി ഏജൻറുമാർക്ക് ടിക്കറ്റ് നൽകിയാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. 250 രൂപയാണ് ടിക്കറ്റ് വില. 90 പേർക്ക് ഒരുലക്ഷം രൂപയും 1,00,800 പേർക്ക് 5000 രൂപയുമാണ് സമ്മാനത്തുക. ഒക്ടോബർ മൂന്നിന് നറുക്കെടുക്കും. 90 ലക്ഷം ടിക്കറ്റ് അച്ചടിച്ചിട്ടുണ്ട്. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല ഭാഗ്യക്കുറി ഓഫിസർ അശോകൻ പാറക്കണ്ടി, ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസർ ഡി. സുനിൽകുമാർ, അസി. ജില്ല ഭാഗ്യക്കുറി ഓഫിസർ സുജാത മലാൽ, വിവിധ സംഘടന നേതാക്കളായ സി.പി. രവീന്ദ്രൻ, ജിൻസ് മാത്യു, ടി. നാരായണൻ, പി. ചന്ദ്രൻ, വി. ഉമേശൻ, പൂക്കോടൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.