കാഞ്ഞങ്ങാട്: എല്ലാ മാസത്തിലെയും ആദ്യ ദിവസത്തെ വരുമാനം നിർധന രോഗികൾക്കുവേണ്ടി നീക്കിവെക്കുകയാണ് ഇൗ ചെറുപ്പക്കാരൻ. കാഞ്ഞങ്ങാട് നഗരത്തിലെ ഓട്ടോ തൊഴിലാളിയും ഇരിയ സ്വദേശിയുമായ പാറപരുന്തടി സാദിഖാണ് (29) തെൻറ 'നിലാമുറ്റം' ഓട്ടോ ഓടിച്ച് കിട്ടുന്ന ഒരു ദിവസത്തെ മുഴുവന്‍ വരുമാനംകൊണ്ട് രോഗികളുടെ കണ്ണീരൊപ്പുന്നത്. ഇതിെൻറ ആരംഭമായി ഈ മാസം ഒന്നാം തീയതി ഓട്ടോ ഓടിച്ച് ലഭിച്ച തുക ബുധനാഴ്ച അമ്പലത്തറ എസ്.ഐയുടെ സാന്നിധ്യത്തില്‍ രാജന്‍ ബാലൂരിന് കൈമാറും. 'ഒരു ദിവസം ഒാേട്ടാ ഒാടിച്ചാൽ 1500 രൂപ കിട്ടിയ കാലമുണ്ടായിരുന്നു, ഇന്നിപ്പോൾ 500 രൂപ മാത്രമാണ് കിട്ടുന്നത്, കിട്ടുന്ന ചെറിയ തുകയിൽനിന്നാണെങ്കിലും കിടപ്പിലായ രോഗികൾക്ക് നൽകുേമ്പാൾ അത് വല്ലാത്ത തൃപ്തിയാണ്. ഇരിയയിലെ രാജൻ മാഷിെൻറ കാരുണ്യ രംഗത്തെ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് പ്രചോദനം' സാദിഖ് പറയുന്നു. നിര്‍ധന കുടുംബാംഗമായ സാദിഖിെൻറ പിതാവ് പ്രായാധിക്യത്താലും മാതാവ് കിഡ്‌നി സംബന്ധമായ അസുഖത്താലും ചികിത്സയിലാണ്. തങ്ങളെ പോലെ വ്യസനിക്കുന്ന രോഗികളുടെ കണ്ണീരൊപ്പാനുള്ള മകെൻറ തീരുമാനത്തെ മാതാപിതാക്കള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മാതാപിതാക്കളുടെ പൂർണ പിന്തുണയും ആവേശം പകരുന്നതാണെന്ന് സാദിഖ് പറഞ്ഞു. ജസീലയാണ് ഭാര്യ. മുഹമ്മദ് യാസീന്‍, മുഹമ്മദ് സാജിര്‍, മുഹമ്മദ് കുഞ്ഞി എന്നിവര്‍ മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.