ബദിയടുക്കയിൽ ലഹരിമാഫിയകൾ തലപൊക്കുന്നു

ബദിയടുക്ക: ബദിയടുക്കഭാഗത്ത് കഞ്ചാവ്, ചാരായം, ശീട്ടുകളി മാഫിയസംഘം വീണ്ടും തലപൊക്കുന്നു. എക്സൈസി​െൻറയും പൊലീസി​െൻറയും കൺമുന്നിലാണ് സാമൂഹികവിരുദ്ധർ അഴിഞ്ഞാടുന്നത്. ഇതിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ബദിയടുക്ക അപ്പർ ബസാർ, ടൗൺ ബസ്സ്റ്റാൻഡ്, ശാസ്ത്രി കോംപ്ലക്സി​െൻറ പിറകുവശം, കന്യാപ്പാടി-തൽപനാജെ റോഡുകൾ, നീർച്ചാൽ സ്കൂളി​െൻറ പിറകുവശം എന്നിവിടങ്ങളിലാണ് സംഘം സജീവമായത്. നിരോധിത പുകയില ഉൽപന്നങ്ങളും വ്യാപകമായി വിൽപന നടത്തുന്നുണ്ട്. നേരത്തെ പൊലീസ് റെയ്ഡ് നടത്തി ഇത്തരത്തിലുള്ള പ്രവൃത്തികൾ ശക്തമായി നേരിട്ടിരുന്നു. എന്നാൽ, പൊലീസ്-എക്സൈസ് നടപടി കുറഞ്ഞതോടെയാണ് സാമൂഹികവിരുദ്ധർ വീണ്ടും സജീവമായത്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ ലഹരിവസ്തുക്കളുടെ അടിമകളാകുന്നത് രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കർണാടക മദ്യവിൽപനയും വ്യാപകമായിട്ടുണ്ട്. ബിവറേജ് ഔട്ട്െലറ്റ് മാറ്റിയതോടെ ബദിയടുക്ക, തൽപനാജെ റോഡ്, നീർച്ചാൽ എന്നിവിടങ്ങളിൽ വ്യാപകമായി കർണാടക മദ്യം വിൽക്കുന്നുണ്ട്. എക്സൈസും പൊലീസും ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ആക്ഷൻ കമ്മിറ്റിയുണ്ടാക്കി പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.