പ്രളയം പടിയിറങ്ങിയപ്പോൾ വലനിറയെ മീൻ

മൊഗ്രാൽ: കാലവർഷവും കടൽക്ഷോഭവും പ്രളയവുമൊക്കെ പതുക്കെ പിൻവലിഞ്ഞപ്പോൾ കടലിലിറങ്ങിയ ചവിട്ടുവലക്കാർക്ക് വലനിറയെ മീൻകിട്ടി. എന്നാൽ, ആനന്ദത്തോടെ കരകയറിയപ്പോൾ വിലയിടിവിൽ സന്തോഷം സങ്കടക്കടലായി. ആറുമാസമായി പട്ടിണിയിലാണ് മൊഗ്രാലിലെ പരമ്പരാഗത ചവിട്ടുവലക്കാർ. പ്രതീക്ഷകളോടെയാണ് ആറുമാസത്തിനുശേഷം തൊഴിലാളികൾ കടലിലിറങ്ങിയത്. ഇത്രയും നാളത്തെ ദുരിതത്തിനും കടക്കെണികളിൽനിന്നും രക്ഷയുണ്ടാകുമെന്ന് കരുതിയ തൊഴിലാളികൾക്ക് മീൻ ധാരാളം ലഭിച്ചു. കടൽമത്സ്യത്തി​െൻറ ലഭ്യത നേരേത്ത കുറഞ്ഞ സാഹചര്യമുണ്ടായിരുന്നു. അന്ന് മത്സ്യങ്ങൾക്ക് തീവിലയായിരുന്നു. അയലക്കും മത്തിക്കും വരെ 200 മുതൽ 300 രൂപ വരെയായിരുന്നു വില. മത്സ്യം കിട്ടാനില്ലാത്ത അവസ്ഥയുമുണ്ടായിരുന്നു. മൊഗ്രാലിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളായ ചവിട്ടുവലക്കാർ ഇപ്പോൾ രണ്ടു ഗ്രൂപ്പുകളിലായി നൂറോളം പേരാണ് ജോലിചെയ്തുവരുന്നത്. മീൻവില കുത്തനെ ഇടിഞ്ഞതോടെ ഇവരുടെ നിത്യജീവിതം വീണ്ടും സങ്കടത്തിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.