പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാതയിൽ നിർമാണം പൂർത്തീകരിച്ച താവം റെയിൽവേ മേൽപാലം ഇന്ന് രാവിലെ ഒമ്പതുമണിക്ക് ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. അന്തിമഘട്ട ജോലികൾ തിങ്കളാഴ്ച തിരക്കിട്ട് പൂർത്തീകരിച്ചിരുന്നു. താവം റെയിൽവേ ലെവൽേക്രാസ് വഴിയുള്ള യാത്രയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനാലാണ് മേൽപാലം വഴി ഗതാഗതം അനുവദിക്കുന്നതിന് അധികൃതർ തയാറായത്. പാലത്തിെൻറ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തമാസം നിർവഹിക്കും. 118 കോടി രൂപ െചലവഴിച്ച് നിർമിച്ച പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാതയിൽ 13.5 കോടി രൂപ െചലവിലാണ് താവം റെയിൽവേ മേൽപാലം നിർമിച്ചത്. പദ്ധതിയിലുൾപ്പെട്ട പാപ്പിനിശ്ശേരി റെയിൽവേ മേൽപാലവും രാമപുരം പാലവും ഗതാഗതയോഗ്യമായെങ്കിലും നിരവധി സാങ്കേതികതടസ്സം നേരിട്ടതാണ് താവം പാലത്തിെൻറ കാലതാമസത്തിന് കാരണമായത്. താവം റെയിൽവേ മേൽപാലത്തിൽ വിളക്കുകൾ, റിഫ്ലക്ട് ലൈറ്റുകൾ എന്നിവ സ്ഥാപിക്കുന്ന ജോലികളടക്കം പൂർത്തീകരിച്ചാണ് പാലം തുറന്നുകൊടുക്കുന്നത്. ഗതാഗത ദുരിതത്തിൽ ജനം പ്രയാസമനുഭവിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പണി പൂർത്തീകരിച്ച ഉടൻ ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനോട് ടി.വി. രാജേഷ് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഇന്ന് തുറന്നുകൊടുക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.