ശ്രീകണ്ഠപുരം: മദ്യപിക്കാൻ കൂടുതൽ വെള്ളം നൽകിയില്ലെന്ന് ആരോപിച്ച് ഒരുസംഘം ഹോട്ടൽ ആക്രമിച്ചു. തൊഴിലാളിക്ക് പരിക്ക്. ഏരുവേശ്ശി നെല്ലിക്കുറ്റിയിലെ കൂട്ടപ്ലാക്കൽ ജോർജിെൻറ ഉടമസ്ഥതയിലുള്ള ബ്ലാക്ക് പെപ്പർ എന്ന ഹോട്ടലിനു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം നടന്നത്. ഹോട്ടൽ തൊഴിലാളി കംബ്ലാരി കോളനിയിലെ കിഴക്കേപുരയിൽ സുരേന്ദ്രനെ (52) മർദനമേറ്റ പരിക്കുകളോടെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി ഹോട്ടൽ പാതി അടച്ചശേഷം സുരേന്ദ്രൻ അകത്തുനിന്ന് പിറ്റേദിവസത്തെ ഭക്ഷണമുണ്ടാക്കാനുള്ള ഒരുക്കം നടത്തുകയായിരുന്നു. ഇതിനിടെ രണ്ട് കാറുകളിലെത്തിയ യുവാക്കൾ മദ്യപിക്കാൻ വെള്ളം ചോദിച്ചു. വെള്ളം നൽകിയതോടെ പുറത്തുപോയ യുവാക്കൾ വീണ്ടും വെള്ളം വേണമെന്ന് പറഞ്ഞു. പുറത്തെ ടാപ്പിൽ നിന്നെടുക്കാൻ തൊഴിലാളി പറഞ്ഞതോടെ യുവാക്കൾ ഹോട്ടലിെൻറ വാതിൽ തള്ളിത്തുറന്ന് ആക്രമണം നടത്തിയെന്നാണ് പരാതി. പാത്രങ്ങളും നിത്യോപയോഗ സാധനങ്ങളും പാചകവാതക സിലിണ്ടറും ഉൾപ്പെടെ നശിപ്പിച്ചു. തടയാൻ ചെന്നപ്പോഴാണ് സുരേന്ദ്രനെ ആക്രമിച്ചത്. ബഹളംകേട്ട് എത്തിയവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുടിയാന്മല എസ്.ഐ വി.വി. ശ്രീജേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു. റോബിൻ, മനോജ്, നിഷാന്ത്, രാേജഷ് തുടങ്ങിയവരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.