തെരുവുനായ്​ ഭീതിയില്‍ പുളിങ്ങോം

ചെറുപുഴ: തെരുവുനായ്ശല്യം രൂക്ഷമായതോടെ പുളിങ്ങോം ടൗണിലും പരിസരങ്ങളിലുമുള്ളവര്‍ ഭീതിയിലായി. കഴിഞ്ഞദിവസം പുലര്‍ച്ച മദ്റസയിലേക്ക് പോവുകയായിരുന്ന പാലാന്തടത്തെ അനസിനെ (ഒമ്പത്) തെരുവുനായ് കടിച്ചു പരിക്കേല്‍പിച്ചു. മുഖത്തും കാലിനും സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചാണ് ചികിത്സ നല്‍കിയത്. തിങ്കളാഴ്ച രാവിലെ 11.30ഓടെ പുളിങ്ങോം ടൗണിലേക്ക് ബൈക്കില്‍ വരുന്നതിനിടെ തെരുവുനായ് കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പുളിങ്ങോമിലെ കെ.കെ. അബ്ദുൽ ബാരിക്കാണ് (30) പരിക്കേറ്റത്. ഇയാളെ ചെറുപുഴ സ​െൻറ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.