പിതാവിനോടുള്ള വിരോധത്തിൽ മക്കളെ കുത്തി പരിക്കേൽപിച്ചു

കാസര്‍കോട്: പിതാവിനോടുള്ള വിരോധത്തിൽ മക്കളെ കുത്തി പരിക്കേൽപിച്ചതായി പരാതി. ചെമനാട് കൊളമ്പക്കാലിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ മുഹമ്മദ് ബുഖാരിയുടെ മകന്‍ മുഹമ്മദ് ആഷിഫ് (11), സഹോദരി അന്‍സില ബീവി (16) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരേയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഷിഫി​െൻറ നെഞ്ചത്തും പുറത്തും മുറിവേറ്റിട്ടുണ്ട്. അന്‍സിലയുടെ കൈക്കും പുറത്തും മുറിവേറ്റു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. പള്ളിയില്‍ പോയി വീട്ടിലേക്ക് നടന്നുപോകുന്നതിനിടയിൽ കാറിലെത്തിയ അമീൻ എന്നയാൾ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽ കഴിയുന്ന കുട്ടികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.