തലശ്ശേരി: പ്രളയദുരന്തത്തിൽ വീട് തകർന്ന കുടുംബത്തിന് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം വിതരണം ചെയ്തു. ഇരിട്ടിക്കടുത്ത കരിക്കോട്ടക്കരി സ്വദേശി ഒ.കെ. മോഹനനാണ് യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി 19 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയത്. യുനൈറ്റഡിെൻറ തലശ്ശേരി ഡിവിഷനൽ ഒാഫിസിൽ നടന്ന ചടങ്ങിൽ ഡിവിഷനൽ മാനേജർ ജോണി ജോസഫ് കേരള ഗ്രാമീൺ ബാങ്ക് റീജനൽ മാനേജർ വി.കെ. വിജയന് ചെക്ക് കൈമാറി. പ്രളയദുരന്തത്തിൽ വീട് തകർന്നവർക്കുള്ള ആദ്യത്തെ നഷ്ടപരിഹാരമാണ് വിതരണം ചെയ്തത്. കേരള ഗ്രാമീൺ ബാങ്ക് കരിക്കോട്ടക്കരി ശാഖയിൽ നിന്ന് മോഹനൻ വായ്പയെടുത്ത് നിർമിച്ച വീടാണ് ആഗസ്റ്റ് ഒമ്പതിന് പ്രകൃതിദുരന്തത്തിൽ പൂർണമായും തകർന്നത്. ഇൗ വീട് യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഇരിട്ടി ശാഖയിൽ ഇൻഷുർ ചെയ്യപ്പെട്ടിരുന്നു. വീട് തകർന്നതോടെ കുടുംബം തീർത്തും സങ്കടത്തിലായിരുന്നു. മാനസിക പ്രയാസം കണ്ടറിഞ്ഞാണ് തുക പെെട്ടന്ന് തന്നെ കൈമാറാൻ ഇൻഷുറൻസ് കമ്പനി നടപടി സ്വീകരിച്ചത്. ചടങ്ങിൽ ഡിവിഷനൽ മാനേജർ ജോണി േജാസഫ് അധ്യക്ഷത വഹിച്ചു. വി.െക. വിജയൻ, സർവേയർ ടി. രാജീവൻ എന്നിവർ സംസാരിച്ചു. ഗോപകുമാർ സ്വാഗതവും ആദർശ് നന്ദിയും പറഞ്ഞു. ഗ്രാമീൺ ബാങ്ക് ചീഫ് മാനേജർ ചന്ദ്രൻ, മാനേജർമാരായ എ. ഗോപാലൻ, ഹരിദാസ്, ഒ.കെ. മോഹനൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.