റിമാൻഡ്​ തടവുകാരൻ ചികിത്സക്കിടെ രക്ഷപ്പെട്ടു

തളിപ്പറമ്പ്: മോഷണമുൾെപ്പടെ വിവിധ കേസുകളിൽ പ്രതിയായ യുവാവ് മെഡിക്കൽ കോളജ് വാർഡിൽ നിന്നും രക്ഷപ്പെട്ടു. കുറുമ ാത്തൂർ ചൊർക്കള റഹ്മത്ത് മൻസിലിലെ റുവൈസ് (22) ആണ് ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് വാർഡിന് മുന്നിൽ നിന്നും രക്ഷപ്പെട്ടത്. ഏഴാംമൈൽ ജുമാമസ്ജിദിൽ നമസ്കാരത്തിനെത്തിയയാളുടെ സ്കൂട്ടർ കവർന്നതിന് തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ റിമാൻഡിൽ കഴിയുകയായിരുന്നു. കാൻസർ രോഗിയായ ഇയാൾ ജയിലിൽ രക്തം ഛർദിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് രക്ഷപ്പെട്ടത്. കണ്ണൂർ, കാസർകോട് ജില്ലകളിലും മറ്റുമായി നിരവധി മോഷണ കേസുകളിലും ഹണി ട്രാപ്പ് കേസിലും പ്രതിയാണ് ഇയാളെന്ന് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.