കേളകം: ആറളം ആദിവാസി പുനരധിവാസ മേഖലയിലും ഫാമിലും നാശംവിതക്കുന്ന കാട്ടാനകളെ തുരത്താൻ ഫാം സെക്യൂരിറ്റി വിഭാഗം ശ്രമം തുടങ്ങി. മേഖലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടാകുന്നത്. കായ്ഫലമുള്ള തെങ്ങുകള്‍ ഉള്‍പ്പെടെയാണ് ദിനംപ്രതിയെന്നോണം നശിപ്പിക്കുന്നത്. പകല്‍സമയങ്ങളില്‍ പോലും കാട്ടാനയിറങ്ങുന്നത് ഫാമിലെ തൊഴിലാളികള്‍ക്കും ഭീഷണിയാണ്. പലപ്പോഴും തലനാരിഴക്കാണ് തൊഴിലാളികള്‍ ആനയുടെ മുന്നില്‍നിന്ന് രക്ഷപ്പെടാറ്. ആറളം വന്യജീവി സങ്കേതത്തില്‍ നിന്നാണ് കാട്ടാനകള്‍ പുനരധിവാസ മേഖലയിലും ഫാമിലും എത്തുന്നത്. കഴിഞ്ഞദിവസം ഫാമിലിറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു ഫാം സെക്യൂരിറ്റി ജീവനക്കാരും തൊഴിലാളികളും കാട്ടിലേക്ക് തുരത്തിയത്. കാട്ടാനകളെ ഫാമിൽനിന്ന് തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.