ഇരിട്ടി: ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടുകൾ തകർന്നും മറ്റും സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിനുള്ള അദാലത്ത് ബുധനാഴ്ച ഇരിട്ടി താലൂക്ക് ഓഫിസിൽ നടക്കും. െതരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, പാൻകാർഡ്, സ്കൂൾ സർട്ടിഫിക്കറ്റുകൾ എന്നിവ നഷ്ടപ്പെട്ടവരാണ് അദാലത്തിൽ പരാതി നൽകേണ്ടത്. ഒരാഴ്ചക്കുള്ളിൽ പുതിയ കാർഡ് ലഭ്യമാക്കും. മാക്കൂട്ടം വനത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് കച്ചേരിക്കടവ്, പായം പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ലഭ്യമാക്കുന്നതിന് പ്രത്യേക അദാലത്ത് നടത്തുമെന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഉറപ്പുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.