മർദിച്ചതായി പരാതി

ഇരിട്ടി: ഇരിട്ടി എം.ജി കോളജ് കെ.എസ്.യു യൂനിറ്റ് സെക്രട്ടറി അമർജിത്തിനെ എസ്.എഫ്.ഐ പ്രവർത്തകർ . സാരമായി പരിക്കേറ്റ അമർജിത്തിനെ തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിലൂടെ കാമ്പസിൽ ഫാഷിസം നടപ്പാക്കാനുള്ള എസ്.എഫ്.ഐ കപടമുഖം വിദ്യാർഥികൾ തിരിച്ചറിയണമെന്ന് എം.ജി കോളജ് കെ.എസ്.യു യൂനിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കെ.എസ്.യു ജില്ല വൈസ് പ്രസിഡൻറ് സി.ടി. അഭിജിത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുമേഷ് നടുവനാട്, ഷിജിൽ ജയൻ, കെ.പി. ഷഹൽ, സായൂജ്, നോബിൾ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.