ഇരിക്കൂർ: കനത്ത മഴയെ തുടർന്ന് ദുരിതമനുഭവിക്കുന്ന കർഷക കുടുംബങ്ങൾക്ക് സൗജന്യ റേഷനും പ്രകൃതിക്ഷോഭത്തെ തുടർന്ന് നഷ്ടം സംഭവിച്ചവർക്ക് അടിയന്തര ധനസഹായവും നൽകണമെന്ന് സ്വതന്ത്ര കർഷകസംഘം ഇരിക്കൂർ മണ്ഡലം കമ്മിറ്റി സർക്കാറിനോടാവശ്യപ്പെട്ടു. പ്രസിഡൻറ് പി.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി. കരീം മാസ്റ്റർ, പി.പി. ഉമ്മർ, മുഹമ്മദ് ചുഴലി, മൂസാൻ വളെക്കെ, കെ.ആർ. അശ്രഫ്, കെ.എം.പി. മുഹമ്മദ്കുഞ്ഞി, വി.എ. റഹീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.