പേരാവൂർ: പ്രളയബാധിതർക്ക് സഹായഹസ്തവുമായി ഓടംതോട്ടിൽനിന്ന് 25 ഓളംപേർ ചാലക്കുടിയിലെത്തി. ഓടംതോട് സെൻറ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. മാത്യു വേങ്ങക്കുന്നേൽ, മടപ്പുരച്ചാൽ ആശ്രമത്തിലെ ഫാ. ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇവർ ചാലക്കുടിയിലെ ഡി അഡിക്ഷൻ സെൻറർ ശുചീകരിക്കാനെത്തിയത്. ഇവരോടൊപ്പം മണത്തണയിലെ ലോഡിങ് തൊഴിലാളികളും ശുചീകരണപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.