മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, വയനാട് ജില്ലകളിലാണ് കണ്ണൂരിൽനിന്ന് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സന്നദ്ധ പ്രവർത്തകരെത്തിയത്. സോളിഡാരിറ്റി, എസ്.െഎ.ഒ, െഎഡിയൽ റിലീഫ് വിങ് (െഎ.ആർ.ഡബ്ല്യു) എന്നിവക്കു പുറമെ ഇതര സംഘടന പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. സ്കൂൾ വിദ്യാർഥി മുതൽ 60 കഴിഞ്ഞ സ്ത്രീകൾ വരെ അടങ്ങിയ സന്നദ്ധ സംഘം വിവിധ സ്കൂളുകളിൽ നിന്നുള്ള ബസ്സുകളിലായിരുന്നു പ്രളയമേഖലകളിലെത്തിയത്. വിവിധ ബാച്ചുകളിലായി 500ഒാളം പേർ കണ്ണൂരിനെ പ്രതിനിധീകരിച്ചെത്തി. ചിലർ രണ്ടോ മൂന്നോ ദിവസങ്ങൾ സേവനം ചെയ്തപ്പോൾ മറ്റു ചിലർ ഒരാഴ്ച വരെ ചെലവഴിച്ചു. ഇനിയും സേവനസന്നദ്ധരായി അവസരമാവശ്യപ്പെടുന്നവരും ഉണ്ടായിരുന്നു. വിദ്യാർഥികളും യുവാക്കളുമാണ് സേവന സംഘത്തിലെ ഭൂരിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.