രാമന്തളി: വിദ്യാർഥികളെ അക്രമപാതയിലേക്ക് നയിക്കുന്ന സി.പി.എം അജണ്ട ജനങ്ങൾ ഒറ്റക്കെട്ടയായി എത്തിര്‍ത്തുതോല്‍പിക്കണമെന്ന് രാമന്തളി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. എം.എസ്.എഫ് പയ്യന്നൂര്‍ മണ്ഡലം ജനറൽ സെക്രട്ടറി റഹീസ് രാമന്തളിയെയും രാമന്തളി പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻറ് ഷമ്മാസിനെയും പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് എസ്.എഫ്.ഐക്കാര്‍ മാരകായുധങ്ങളുമായി ആക്രമിച്ചത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. എസ്.എഫ്.ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന പയ്യന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ ഷമീമയെ സന്ദര്‍ശിച്ച് ബൈക്കിൽ മടങ്ങവെയാണ് റഹീസിനെയും ഷമ്മാസിനെയും മർദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.