പ്രളയബാധിതർക്ക് കൈത്താങ്ങ്; രാമന്തളി ജമാഅത്ത് കമ്മിറ്റിക്ക്​ അനുമോദനം

രാമന്തളി: പ്രളയംമൂലം കഷ്ടതയനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ നേരിട്ടറിയാനും അവരെ സഹായിക്കാനും നാട്ടിലെ വിവിധ സന്നദ്ധസംഘടനളെ സംയോജിപ്പിച്ച് ദുരന്തമുഖത്തെത്തിയ രാമന്തളി മുസ്ലിം ജമാഅത്തി​െൻറ മാതൃകാ പ്രവർത്തനങ്ങളെ തനിമ -കലാസാഹിത്യ വേദി പുരസ്കാരം നൽകി അനുമോദിച്ചു. ചടങ്ങ് രാമന്തളി ഖത്തീബ് അബ്ദുറഷീദ് സഅദി ഉദ്ഘാടനംചെയ്തു. മാധ്യമപ്രവർത്തകൻ രാഘവൻ കടന്നപ്പള്ളി മുഖ്യാതിഥിയായി. തനിമ സംസ്ഥാന സമിതി അംഗം ജമാൽ കടന്നപ്പള്ളിയും രാഘവൻ കടന്നപ്പള്ളിയും ചേർന്ന് ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് പി.കെ. അബ്ദുല്ലത്തീഫിന് ഉപഹാരം കൈമാറി. സേവനം നടത്തിയവർക്ക് വ്യക്തിഗത അവാർഡുകളും നൽകി. സന്ദർശനസംഘത്തെ നയിച്ച ദുരന്തസഹായ സമിതി കൺവീനർ സി.എം.സി. അബ്ദുറഹ്മാൻ ഹാജി, ജമാഅത്ത് ജനറൽ സെക്രട്ടറി പി. അബ്ദുൽ ജബ്ബാർ, ട്രഷറർ ചിറയിൽ അശ്റഫ്, പി.കെ. ഷബീർ, കക്കുളത്ത് അബ്ദുൽ ഖാദർ, ജമാഅത്ത് അംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ പങ്കെടുത്തു. പ്രസിഡൻറ് പി.കെ. അബ്ദുൽ ലത്തീഫ് അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.