കല്യാശ്ശേരി: ദേശീയപാതയോരങ്ങളിൽ കാണുന്ന മാലിന്യക്കൂമ്പാരങ്ങൾക്ക് സമാനമായി ഗ്രാമീണ റോഡുകളിലും മാലിന്യം തള്ളൽ വ്യാപകമായി. കീച്ചേരി-കൊട്ടപ്പാലം റോഡിലെ പല സ്ഥലത്തും കഴിഞ്ഞദിവസം രാത്രി ഇറച്ചിമാലിന്യം തള്ളി. റോഡിലും റോഡരികിലും സമീപത്തെ തോട്ടിലും മാലിന്യം തള്ളിയിട്ടുണ്ട്. ഇതേ രീതിയിൽ പാപ്പിനിശ്ശേരി പഴയ കോട്ടൺസ് റോഡിലും ഇറച്ചിമാലിന്യം വ്യാപകമായി തള്ളിയിരുന്നു. രൂക്ഷമായ ദുർഗന്ധത്തോടും മറ്റ് ആരോഗ്യപ്രശ്നങ്ങളോടുമൊപ്പം ഇറച്ചി മാലിന്യം കാരണം തെരുവുനായ്ക്കളുടെ ശല്യവും നാൾക്കുനാൾ വർധിക്കുകയാണ്. സന്ധ്യയാകുന്നതോടെ റോഡുകൾ നായ്ക്കൂട്ടങ്ങൾ കയ്യടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.