കൊറളായി തുരുത്തിൽ മണ്ണിടിച്ചിൽ ഭീഷണി

കണ്ണൂർ: മയ്യിൽ പഞ്ചായത്തിലെ . മലയോരത്തെ ഉരുൾപൊട്ടലി​െൻറ ഫലമായി മലവെള്ളപ്പാച്ചിലിനെ തുടർന്നാണ് കൊറളായി തുരുത്തിൽ മണ്ണിടിച്ചിൽ തുടങ്ങിയത്. 125ഒാളം വീടുകളുള്ള കൊറളായി തുരുത്തിൽ വ്യാപകമായി മണ്ണിടിയുന്നത് വീട്ടുകാരെ ഭീതിയിലാക്കുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് കരയിലെ തെങ്ങുകൾ കടപുഴകി. 50 മീറ്ററോളം ദൂരം മണ്ണിടിഞ്ഞ് വെള്ളത്തിനടിയിലായി. അനധികൃത മണൽക്കടത്തും മണ്ണിടിച്ചിലിന് കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു. കരിങ്കൽഭിത്തിക്ക് സമീപത്തുനിന്നാണ് രാത്രി മണൽക്കടത്ത് നടക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് മുണ്ടയോലകൾ പൂർണമായും നശിച്ചതും തിരിച്ചടിയായി. കോളനിവാസികളുടെ ജീവിതോപാധിയായ പായ നിർമാണം മുണ്ടയോലകൾ ഉപയോഗിച്ചായിരുന്നു. വർഷം േതാറും മഴക്കാലത്തുണ്ടാകുന്ന മണ്ണിടിച്ചിലിനെ തുടർന്ന് ദ്വീപി​െൻറ വ്യാപ്തി കുറഞ്ഞുവരുകയാണ്. പുഴയോരത്ത് കരിങ്കൽഭിത്തി കെട്ടി മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.