ചങ്ങാതികൾക്ക് കൈത്താങ്ങാവാൻ പ്ലക്കാഡുമേന്തി വിദ്യാർഥികൾ

പാനൂർ: തെണ്ടപ്പറമ്പ് എൽ.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികൾ പ്രളയ ദുരിതബാധിതർക്കായി തുക സമാഹരിക്കാൻ രംഗത്ത്. അഞ്ചാം ക്ലാസിലെ നാലു കുട്ടികളാണ് രണ്ടു ദിവസമായി പ്ലക്കാഡുമേന്തി തുക സമാഹരിക്കുന്നത്. പ്രളയമേഖലയിലെ ചങ്ങാതികൾക്കൊരു കൈത്താങ്ങിനായാണ് ഇവർ പ്ലക്കാഡേന്തിയത്. ഓരോ വീട്ടിൽനിന്നും ഒരു പുസ്തകത്തിനുള്ള തുകയാണ് കുട്ടികൾ ആവശ്യപ്പെടുന്നത്. പത്രത്തിലും ടി.വിയിലും സ്കൂൾ അസംബ്ലിയിലും കേട്ടറിഞ്ഞ കാര്യങ്ങളാണ് തങ്ങൾക്ക് പ്രചോദനമായതെന്ന് ഇവർ പറഞ്ഞു. ടി.പി. ഹർജിത്ത് ലാൽ, കെ.പി. -----മുഹമ്മദ്മു--------, ഹമ്മദ് ഷംഹാൻ, മുഹമ്മദ് ഇർഫാൻ എന്നിവരാണ് ടീമംഗങ്ങൾ. സമാഹരിച്ച തുക അടുത്തദിവസം പ്രധാനാധ്യാപകൻ മുഖേന പാനൂർ ഉപജില്ല വിദ്യാഭ്യാസ ഓഫിസർക്ക് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.