മുഴപ്പിലങ്ങാട് പള്ളി മഖാമിനകം കത്തിയ സംഭവം; എങ്ങുമെത്താതെ അന്വേഷണം

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മേൽപാലത്തിനു സമീപം സീതി​െൻറ പള്ളിയോട് ചേർന്നുള്ള ആയുരാസി മഖാമി​െൻറ അകത്തളം കത്തിയനിലയിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മഖാം കത്തിയനിലയിൽ കണ്ടത്. എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തി​െൻറ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തുകയും വിരലടയാള, ഫോറൻസിക് വിദഗ്ധരും ഡോഗ്സ്ക്വാഡും പരിശോധന നടത്തുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. കണ്ണവം സ്വദേശിയായ യുവാവ് മാനസിക അസ്വസ്ഥത പ്രകടിപ്പിക്കുകയും പരസ്പരവിരുദ്ധമായ മൊഴിനൽകുകയും ചെയ്തതോടെ വിശദമായ പരിശോധനക്ക് വിധേയനാക്കി കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവശവും പരിശോധിച്ചശേഷമേ സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാനാവൂ എന്ന് എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്ത് പറഞ്ഞു. 50 വർഷത്തിലധികമായി നിലകൊള്ളുന്ന മഖാമിൽ നിരവധി സന്ദർശകരാണ് ദിനേന എത്താറുണ്ടായിരുന്നത്. കത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും എത്രയും പെട്ടെന്ന് യാഥാർഥ്യം തെളിയിക്കണമെന്നും പള്ളി കമ്മിറ്റി പ്രസിഡൻറ് ഒരുക്കം റഫീഖ് പറഞ്ഞു. മഖാമിനകത്ത് ഒരുമീറ്റർ ഉയരത്തിൽ ആയുരാസി എന്നറിയപ്പെടുന്നവരടെയും ഭാര്യയുടെയും മഖ്ബറകളും താഴെ തറയിൽ ഇടതുവശം സഹോദരനും വലതുവശം ആയുരാസിയുടെ രണ്ടു മക്കളുടെയും മഖ്ബറയുമാണുണ്ടായിരുന്നത്. ഇവ പ്രത്യേക കോൺക്രീറ്റ് കെട്ടിടത്തിനകത്താണ് നിലകൊള്ളുന്നത്. ഇതിൽ ഉയരത്തിലുള്ള രണ്ടു മഖ്ബറയാണ് കത്തിയത്. ഇതിനുമുകളിൽ അണിയിച്ച പച്ചപ്പട്ടിനാൽ തീർത്ത പുടവകളും ചുറ്റും വലംചെയ്ത ഫർണിച്ചറുകളും കത്തിനശിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനാൽ മഖാമിലേക്കുള്ള സന്ദർശനം പൊലീസ് നിരോധിച്ചിരിക്കുകയാണ്. ഞായറാഴ്ച വൈകീട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ മഖാം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.