പ്രളയബാധിതർക്ക് വെളിച്ചമെത്തിക്കാൻ കീഴത്തൂർ യു.പി സ്കൂളിലെ കുട്ടികൾ

കൂത്തുപറമ്പ്: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് വെളിച്ചമെത്തിക്കാനുള്ള തയാറെടുപ്പിലാണ് മമ്പറത്തിനടുത്ത കീഴത്തൂർ യു.പി സ്കൂളിലെ ഒരുകൂട്ടം വിദ്യാർഥികൾ. ആയിരത്തോളം എൽ.ഇ.ഡി ബൾബുകളും 100 സോളാർ ചാർജറുകളുമാണ് ഇലക്ട്രോണിക്സ് ക്ലബി​െൻറ നേതൃത്വത്തിൽ തയാറാക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ നേരിട്ടെത്തി ഇവ സൗജന്യമായി നൽകും. പ്രളയത്തി​െൻറ ദുരിതങ്ങൾ മാധ്യമങ്ങളിലൂടെ അറിഞ്ഞ കുട്ടികൾ തങ്ങളാൽ കഴിയാവുന്നത് ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. അഞ്ച് വാട്ട്സി​െൻറയും ഏഴ് വാട്ട്സി​െൻറയും ആയിരത്തോളം ബൾബുകളാണ് കുട്ടികൾ നിർമിക്കുന്നത്. വൈദ്യുതി എത്താത്ത വീടുകളിൽ ഉപയോഗിക്കുന്നതിനാണ് നൂറോളം സോളാർ ചാർജറുകൾ നിർമിക്കുന്നത്. പഠനസമയം നഷ്ടപ്പെടുത്താതെ ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് എൽ.ഇ.ഡി ബൾബുകളുടെ നിർമാണം. ബൾബുകൾക്കാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ പി.ടി.എയുടെ സഹായത്തോടെയാണ് വാങ്ങിയത്. കഴിഞ്ഞ മൂന്നു വർഷത്തോളമായി ഇലക്ട്രോണിക്സ് ക്ലബ് കോഒാഡിനേറ്റർ ഇ. രാഗേഷി​െൻറ നേതൃത്വത്തിൽ വിവിധ ഉൽപന്നങ്ങൾ നിർമിക്കുന്നുണ്ട്. പ്രധാനാധ്യാപിക പി. രത്നവല്ലി, അധ്യാപകനായ കെ.ഒ. സുജിത്ത് എന്നിവരാണ് കുട്ടികൾക്കാവശ്യമായ സഹായങ്ങൾ ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.