കേളകം: വന്യമൃഗശല്യം തടയുന്നതിനായി നിർമിച്ച ആറളം ആനമതില്‍ ഉരുള്‍പൊട്ടലില്‍ പലഭാഗങ്ങളിലും തകര്‍ന്നതോടെ ജനവാസകേന്ദ്രങ്ങള്‍ കാട്ടാനഭീതിയിൽ. അടക്കാത്തോട് മുട്ടുമാറ്റി നിവാസികളാണ് ഭീതിയില്‍ കഴിയുന്നത്. ആനമതിൽ തകർന്ന മുട്ടുമാറ്റിയിൽ കാട്ടാനകൾ കൃഷിയിടങ്ങൾ തരിശാക്കുകയാണ്. മുട്ടുമാറ്റി ജൈവ ഭക്ഷ്യോൽപാദക ഹരിത ക്ലബ് പച്ചക്കറി സംഘത്തിെൻറ വാഴത്തോട്ടം നശിപ്പിച്ചു. ഇവരുടെ വിശ്രമകേന്ദ്രമായ ഷെഡും തകർത്തു. പ്രദേശത്തെ നിരവധി കർഷകരുടെ കാർഷികവിളകളും തകർത്തു. രണ്ടാഴ്ച മുമ്പ് പ്രളയത്തിൽ തകർന്ന ആനമതിലിെൻറ ഭാഗത്തുകൂടിയാണ് കാട്ടാനക്കൂട്ടം കടന്നത്. കർഷക ക്ലബിെൻറ തോട്ടത്തിലെ കുലക്കാറായ നേന്ത്രവാഴകളാണ് കാട്ടാനകൾ ചവിട്ടിമെതിച്ചത്. കേളകം പഞ്ചായത്തിലെ വളയഞ്ചാല്‍ മുതല്‍ കരിയംകാപ്പുവരെ 9.25 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു ആനമതില്‍ നിർമിച്ചത്. നിര്‍മാണം പൂര്‍ത്തിയായതോടെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗശല്യത്തില്‍നിന്ന് പ്രദേശവാസികള്‍ക്ക് രക്ഷയായിരുന്നു. എന്നാൽ, ഉരുള്‍പൊട്ടല്‍ പ്രളയത്തില്‍ ആനമതില്‍ പലസ്ഥലങ്ങളിലും തകര്‍ന്നതാണ് ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.