ദുരിതാശ്വാസ നിധിയിലേക്ക്​ സഹായം

പേരാവൂർ: നവകേരള നിർമാണത്തി​െൻറ ഭാഗമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തട്ടുകട ഉടമയും ജീവനക്കാരും. പേരാവൂർ കാഞ്ഞിരപ്പുഴയോരത്തെ മലബാർ കേഫ തട്ടുകട ഉടമ അലിയും ജീവനക്കാരുമാണ് ഒരുദിവസത്തെ വിറ്റുവരവും കൂലിയും സമാഹരിച്ച് 20,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കൂടാതെ തട്ടുകടയിലെ ഇതരസംസ്ഥാന തൊഴിലാളികളടക്കം എല്ലാവരും ഒരുമാസത്തെ ശമ്പളം ഗഡുക്കളായി നവകേരള നിർമാണത്തിനായി നൽകും. ഇരിട്ടി താലൂക്ക് ഓഫിസിൽ െഡപ്യൂട്ടി തഹസിൽദാർ ടി. ശശിധരന് അലിയുടെ മകൻ പാറക്കടവത്ത് ഫസൽ തുക കൈമാറി. പാറക്കടവത്ത് ഫാസിൽ, വി. റാഷിഖ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.