കണ്ണൂർ: സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയങ്ങളിലും പ്രൈമറിവിഭാഗം തുടങ്ങണമെന്നും അധ്യാപികമാർക്കും ആയമാർക്കും അംഗീകാരം നൽകണമെന്നും പ്രീപ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. കെ.എസ്.ടി.എ സംസ്ഥാന വൈസ‌് പ്രസിഡൻറ് എ.കെ. ബീന ഉദ‌്ഘാടനംചെയ്‌തു. ജില്ല സെക്രട്ടറി വി.പി. മോഹനൻ അധ്യക്ഷതവഹിച്ചു. കെ.വി. ആശ, കെ.സി. ഹരികൃഷ‌്ണൻ, കെ.കെ. പ്രകാശൻ, എൻ.ടി. സുധീന്ദ്രൻ, കെ. ജയരാജൻ, പി. നിമ്മി എന്നിവർ സംസാരിച്ചു. സി. സുശീല സ്വാഗതവും കെ. റീജ നന്ദിയും പറഞ്ഞു. ഈമാസം 15ന‌് തിരുവനന്തപുരത്ത‌് നടക്കുന്ന സംസ്ഥാന കൺെവൻഷനിൽ പ്രതിനിധികൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.