മണ്ണ്​ കുഴിച്ച്​ ത്രിവേണി പാലം കണ്ടെത്തി ഗതാഗതയോഗ്യമാക്കി

മണ്ണ് കുഴിച്ച് ത്രിവേണി പാലം കണ്ടെത്തി ഗതാഗതയോഗ്യമാക്കി ശബരിമല: പമ്പയിലുണ്ടായ പ്രളയത്തിൽ ഒലിച്ചുപോയതായി കരുതിയ ത്രിവേണി പാലം കണ്ടെത്തി. വെള്ളപ്പൊക്കത്തിൽ കുത്തിയൊലിച്ചുവന്ന കല്ലുംമണ്ണും അഞ്ചര മീറ്റർവരെ ഉയരത്തിൽ അടിഞ്ഞുകൂടി ത്രിവേണി പാലം കാണാതാകുകയായിരുന്നു. ഇതാണ് വളരെ പണിെപ്പട്ട് കണ്ടെത്തിയത്. ജനങ്ങളുടെ അധ്വാനത്തിൽ ഇതിലൂടെ ഗതാഗതം സാധ്യമാക്കാനും സാധിച്ചു. പാലം ഒലിച്ചുപോയെന്നാണ് കരുതിയിരുന്നത്. പണ്ട് നദി ഒഴുകിയിരുന്ന സ്ഥാനം കരയാകുകയും കര നദിയാവുകയും ചെയ്തിരുന്നു. ഗതിമാറി ഒഴുകുന്ന പമ്പാനദിയെ പഴയ സ്ഥാനത്തുകൂടി ഒഴുക്കാൻ മണ്ണുനീക്കി ചാലുവെട്ടിയെത്തിയപ്പോഴാണ് പാലം കണ്ടത്. പ്രളയം പമ്പയെ തകർത്തടിച്ചതിനാൽ നദിയുടെ മറുകര എത്താൻ മാർഗമില്ലാതായിരുന്നു. അഞ്ച് മണ്ണു മാന്തിയന്ത്രം ഉപയോഗിച്ച് മൂന്ന് ദിവസം നടത്തിയ പരിശ്രമത്തിലാണ് പാലത്തി​െൻറ കൈവരി കണ്ടത്. പാലം കണ്ടെത്തിയതോടെ തുടർന്നുള്ള നിർമാണങ്ങൾക്ക് കൂടുതൽ സുഗമമായ സാധ്യതയാണ് തെളിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.