അഡ്വ. ടി. നിസാർ അഹമ്മദി​െൻറ മൃതദേഹം ഖബറടക്കി

കണ്ണൂർ: കഴിഞ്ഞദിവസം നിര്യാതനായ ജനതാദൾ-എസ് ദേശീയ നിർവാഹകസമിതി അംഗം അഡ്വ. ടി. നിസാർ അഹമ്മദി​െൻറ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ താണ അഹമ്മദീയ ഖബർസ്ഥാനിൽ ഖബറടക്കി. ഉച്ച ഒന്നുവരെ വീട്ടിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജനതാദൾ-എസ് പ്രസിഡൻറ് കെ. കൃഷ്ണൻകുട്ടി എം.എൽ.എ, സി.പി.െഎ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, മാത്യു ടി. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ശൈലജ, വിവിധ നേതാക്കളായ പി. ജയരാജൻ, കെ. സുധാകരൻ, പി. രാമകൃഷ്ണൻ, എ.ഡി. മുസ്തഫ, സതീശൻ പാച്ചേനി, വി.എ. നാരായണൻ, എം.വി. ഗോവിന്ദൻ മാസ്റ്റർ, എം. പ്രകാശൻ മാസ്റ്റർ, ടി.കെ. ഗോവിന്ദൻ മാസ്റ്റർ, എൻ. ചന്ദ്രൻ, കെ.പി. സഹദേവൻ, വി. ശിവദാസൻ, അഡ്വ. പി. സന്തോഷ് കുമാർ, സി.എൻ. ചന്ദ്രൻ, കെ.പി. മോഹനൻ, സി. രവീന്ദ്രൻ, സി.പി. സന്തോഷ്കുമാർ, സി.പി. ഷൈജൻ, പി. സത്യപ്രകാശൻ, പി.കെ. വേലായുധൻ, പി. കുഞ്ഞുമുഹമ്മദ്, അഡ്വ. ജോർജ് തോമസ്, ഡോ. എ. നീലലോഹിതദാസ്, ജോസ് തെറ്റയിൽ, എസ്. ചന്ദ്രകുമാർ, അഡ്വ. അജി മാത്യു, അഡ്വ. ബിജിലി ജോസഫ്, ഷരീഫ് പാലോട്, സാബു ജോർജ്, കെ.എസ്. പ്രദീപ് കുമാർ, കെ. ലോഹ്യ, കെ.കെ. രാമചന്ദ്രൻ, ജി. രാജേന്ദ്രൻ, എം.എൽ.എമാരായ സി.കെ. നാണു, കെ.സി. ജോസഫ്, ജെയിംസ് മാത്യു, കെ.എം. ഷാജി, ടി.വി. രാജേഷ്, എ.എൻ. ഷംസീർ, അഡ്വ. സുരേഷ് കുറുപ്പ്, ടി.വി. രാജഗോപാലൻ, കെ. കുഞ്ഞിരാമൻ, എം.പിമാരായ പി.കെ. ശ്രീമതി, പി. കരുണാകരൻ, കെ.കെ. രാഗേഷ്, ജില്ലപഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കോർപറേഷൻ മേയർ ഇ.പി. ലത, ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, ജില്ല പബ്ലിക് പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ, അഭിഭാഷകരായ കെ.കെ. ബൽറാം, സി.കെ. രത്നാകരൻ, ടി. ഹംസക്കുട്ടി, സി. കൃഷ്ണൻ, പി. ഗോവിന്ദൻകുട്ടി തുടങ്ങി നാതുറകളിൽനിന്നായി നൂറുകണക്കിന് ജനങ്ങളാണ് വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചത്. ഖബറടക്കത്തിനുശേഷം നടന്ന അനുശോചനയോഗത്തിൽ ജനതാദൾ-എസ് നിയമസഭ പാർട്ടി ലീഡർ സി.കെ. നാണു അധ്യക്ഷത വഹിച്ചു. കെ.പി. സഹദേവൻ, മന്ത്രി മാത്യു ടി. തോമസ്, കെ. രഞ്ജിത്ത്, വി.പി. വമ്പൻ, എ.ഡി. മുസ്തഫ, കെ.കെ. ജയപ്രകാശ്, അഷറഫ് പുറവൂർ, അഡ്വ. എ.ജെ. ജോസഫ്, അഡ്വ. ഗോപാലകൃഷ്ണൻ, പള്ളിപ്രം പ്രസന്നൻ, സി.എം. ഗോപിനാഥ്, കെ.പി. പ്രശാന്ത്, ജോസ് ചെേമ്പരി, മുഹമ്മദ് പുറക്കാട്, സി.വി. ശശീന്ദ്രൻ, അഡ്വ. അജയൻ, കെ. ലോഹ്യ, കെ.പി.കെ. വെങ്ങര, അഡ്വ. ജോൺസൺ പി. ജോൺ എന്നിവർ സംസാരിച്ചു. അഡ്വ. ജോർജ് തോമസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.