കൂത്തുപറമ്പ്: പാട്യം പഞ്ചായത്തിൽ യുനാനി ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഉദ്ഘാടനം ഈ മാസം നടക്കും. ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഭാഗമായുള്ള ക്ലിനിക് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ദേശീയ ആയുഷ് മന്ത്രാലയത്തിനു കീഴിലെ സെൻട്രൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിനാണ് യുനാനി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ ഇൻസ്റ്റിറ്റ്യൂട്ടാണ് പാട്യം പഞ്ചായത്തിൽ സ്ഥാപിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് ഇൻസ്റ്റിറ്റ്യൂട്ടിെൻറ പ്രവർത്തനം. 50 രോഗികളെ കിത്തിച്ചികിത്സിക്കാനാവശ്യമായ സൗകര്യവും ഫാർമസി, ഗവേഷണകേന്ദ്രം ഉൾപ്പെടെ അനുബന്ധ സൗകര്യങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടാവും. കേന്ദ്രത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ ഉപ്പെടെയുള്ള നടപടികൾ പഞ്ചായത്തിെൻറ നേതൃത്വത്തിൽ പൂർത്തിയായിവരുകയാണ്. ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഉദ്ഘാടനം ഈ മാസംതന്നെ നടക്കുമെന്ന് പാട്യം പഞ്ചായത്ത് പ്രസിഡൻറ് വി. ബാലൻ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഭാഗമായി പാട്യം പഞ്ചായത്ത് ഓഫിസിനു സമീപം പ്രവർത്തനമാരംഭിച്ച യുനാനി ക്ലിനിക്കിൽ തെലങ്കാന സ്വദേശിയായ ഡോ. എം.എ. വാഹീദ് ഉൾപ്പെടെ നാലു ജീവനക്കാരെയാണ് ആദ്യഘട്ടത്തിൽ നിയമിച്ചത്. ആലുവ, ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ജീവനക്കാർക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. മരുന്നുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ക്ലിനിക്കിൽ ലഭ്യമാക്കിയിട്ടുണ്ട്. കെ.കെ. രാഗേഷ് എം.പി ക്ലിനിക് സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. യുനാനി ഇൻസ്റ്റിറ്റ്യൂട്ട് യാഥാർഥ്യമാകുന്നത് വിദഗ്ധ ചികിത്സാരംഗത്ത് മുതൽക്കൂട്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.