ലൈബ്രറി കൗൺസിൽ 75 ലക്ഷം രൂപ കൈമാറി

കണ്ണൂർ: ലൈബ്രറി കൗൺസിൽ ജില്ലയിലെ ലൈബ്രറികളിൽനിന്ന് ശേഖരിച്ച ദുരിതാശ്വാസ നിധിയുടെ ആദ്യ ഗഡുവായ 75 ലക്ഷം രൂപയുടെ രേഖകൾ കൈമാറി. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റുവാങ്ങി. ജില്ലയിലെ ലൈബ്രറികളിൽനിന്ന് ഒരു കോടി രൂപയാണ് ശേഖരിച്ചു നൽകുന്നത്. 25 ലക്ഷം രൂപയുടെ രണ്ടാം ഗഡു അടുത്തദിവസം കൈമാറും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. ബൈജു സംസാരിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ, ലൈബ്രറി കൗൺസിൽ ജില്ല പ്രസിഡൻറ് കവിയൂർ രാജഗോപാലൻ, താലൂക്ക് പ്രസിഡൻറുമാരായ വൈക്കത്ത് നാരായണൻ, കെ.പി. പ്രദീപ്കുമാർ, ഇ. ചന്ദ്രൻ, പി.കെ. ഗോവിന്ദൻ, സെക്രട്ടറിമാരായ സി. സോമൻ, ടി.പി. കുഞ്ഞിക്കണ്ണൻ, എം. ബാലൻ തുടങ്ങിയവർ സന്നിഹിതരായി. കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒാേട്ടാ ലേബർ യൂനിയൻ (സി.െഎ.ടി.യു) ശേഖരിച്ച 1,08,775 രൂപ സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് കൈമാറി. ആഗസ്റ്റ് 29ന് കണ്ണൂർ ഏരിയയിലെ ഒാേട്ടാകൾ ഫണ്ട് ശേഖരണത്തിനായി നടത്തിയ സർവിസിൽനിന്ന് ലഭിച്ച തുകയാണ് കൈമാറിയത്. യൂനിയൻ പ്രസിഡൻറ് എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.വി. പ്രകാശൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.