മയില്‍പീലി പുരസ്‌കാരം സമ്മാനിച്ചു

കണ്ണൂര്‍: കൃഷ്ണ ജ്വല്‍സും ശിവോഹം ട്രസ്റ്റും നല്‍കുന്ന മയില്‍പീലി പുരസ്‌കാരം ഹിന്ദുസ്ഥാനി-കര്‍ണാട്ടിക് സംഗീതജ്ഞന്‍ പണ്ഡിറ്റ് രമേഷ് നാരായണനും നൃത്തപ്രതിഭ അശ്വതി ശ്രീകാന്തിനും സമ്മാനിച്ചു. സാധു കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങിൽ അവാര്‍ഡ് ജേതാക്കള്‍ക്ക് പി.കെ. ശ്രീമതി എം.പി പുരസ്കാരം നൽകി. പുരസ്‌കാര നിർണയസമിതി ചെയർപേഴ്സൻ പ്രഫ. കെ.എ. സരള അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ എ.വി. പവിത്രന്‍ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. ശിൽപവും പ്രശസ്തിപത്രവും 50,000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരസമിതി ചീഫ് പാട്രണും കൃഷ്ണ ജ്വല്‍സ് മാനേജിങ് പാര്‍ട്ണറുമായ ഡോ. സി.വി. രവീന്ദ്രനാഥ് ജേതാക്കളെ പൊന്നാടയണിയിച്ചു. സേവനമികവിന് പ്രമുഖ ചെസ്റ്റ് സ്‌പെഷലിസ്റ്റ് ഡോ. സി.പി. ജയാനന്ദ്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എൻജിനീയര്‍ ബി. രാധാകൃഷ്ണൻ എന്നിവരെ ആദരിച്ചു. പുരസ്‌കാരദാനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന മയില്‍പീലി ഭാഷാപത്രിക അശ്വതി ശ്രീകാന്തിന് നല്‍കിയും ഡോ. സി.വി. രവീന്ദ്രനാഥി​െൻറ 'ചാമ്പമരത്തിനു കീഴിലെ യാത്രാമൊഴി' കഥാസമാഹാരം പണ്ഡിറ്റ് രമേഷ് നാരായണന് നല്‍കിയും പി.കെ. ശ്രീമതി എം.പി പ്രകാശനം ചെയ്തു. ഒ. അശോക് കുമാര്‍ പുസ്തകപരിചയം നടത്തി. കൃഷ്ണ ജ്വല്‍സ് മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ് പണ്ഡിറ്റ് രമേഷ് നാരായണനും അശ്വതി ശ്രീകാന്തും വിദ്യാർഥികള്‍ക്ക് വിതരണംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.