മട്ടന്നൂരില്‍ സ്‌പെഷാലിറ്റി ആശുപത്രി: പ്രാരംഭനടപടി തുടങ്ങി -മന്ത്രി ശൈലജ

മട്ടന്നൂര്‍: മട്ടന്നൂരില്‍ സ്‌പെഷാലിറ്റി ആശുപത്രി നിര്‍മിക്കാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളം യാഥാർഥ്യമാകുന്ന മട്ടന്നൂരില്‍ എല്ലാ സൗകര്യങ്ങളുമുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയാണ് നിർമിക്കുന്നത്. പ്ലാന്‍ തയാറാക്കുന്നതിന് പൊതുമേഖലാ സ്ഥാപനമായ കെല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമിയുടെ അതിരുനിര്‍ണയം അടുത്ത ദിവസങ്ങളില്‍ നടക്കും. നിലവിലെ ആശുപത്രി വികസിപ്പിക്കാന്‍ സൗകര്യമില്ലാത്ത സാഹചര്യത്തിലാണ് പുതിയ ആശുപത്രി നിർമിക്കുന്നത്. കേരളത്തിനുതന്നെ മാതൃകയാകുന്നരീതിയില്‍ ആധുനിക സംവിധാനങ്ങളുള്ളതായിരിക്കും മട്ടന്നൂരിലെ ആശുപത്രി. പദ്ധതിക്ക് കണ്ണൂര്‍ വിമാനത്താവള കമ്പനിയുടെ സഹായം തേടും. മട്ടന്നൂര്‍-ഇരിട്ടി റോഡില്‍ കോടതിക്കുസമീപത്തുള്ള പഴശ്ശി പദ്ധതി സ്ഥലത്താണ് ആശുപത്രി നിർമിക്കുന്നത്. പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതി​െൻറ ഭാഗമായി ഹെല്‍ത്ത് മിഷ​െൻറ നിർദേശപ്രകാരം കഴിഞ്ഞദിവസം എർണാകുളത്തുനിന്നുള്ള സംഘമെത്തി പരിശോധന നടത്തിയിരുന്നു. നഗരസഭ ചെയര്‍പേഴ്‌സൻ അനിത വേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്‌കരന്‍ മാസ്റ്റര്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. സുരേഷ് കുമാര്‍, കെല്‍ ആര്‍ക്കിടെക്റ്റ് വി.എം. രൂപേഷ്, ഹോസ്പിറ്റല്‍ കണ്‍സൽട്ടൻറ് കെ.സി. സുരേഷ്‌കുമാര്‍, േപ്രാജക്ട് കോഓഡിനേറ്റര്‍ കെ. രഘുനാഥ്, ജില്ല പ്ലാനിങ് കമ്മിറ്റി അംഗം കെ.വി. ഗോവിന്ദന്‍, ഡി.പി.എം ഡോ. കെ.വി. ലതീഷ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.