പഴയങ്ങാടി: പ്രളയഭൂമിയിൽ സേവനമനുഷ്ഠിച്ച സന്നദ്ധപ്രവർത്തകരെ മൊട്ടാമ്പ്രം മിനാർ ആദരിച്ചു. മാടായി, മാട്ടൂൽ, ഏഴോം പഞ്ചായത്തുകളിലെ നൂറോളം പ്രവർത്തകർ മിനാറിൽ സംഗമിച്ചു. പ്രളയത്തിൽ ജീവനും കൊണ്ടോടിയവരുടെ നേരനുഭവങ്ങൾ ജാക്സൺ, ഫുആദ്, ജയശങ്കർ മാസ്റ്റർ, എസ്.വി.പി. ജലീൽ തുടങ്ങിയവർ പങ്കുവെച്ചു. പഴയങ്ങാടി എസ്.െഎ ബിനുമോഹൻ സന്നദ്ധസേവകരെ പൊന്നാടയണിയിച്ച് പ്രശംസപത്രം കൈമാറി. ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡൻറ് വി.എൻ. ഹാരിസ് അനുമോദന പ്രഭാഷണം നടത്തി. മിനാർ മാനേജിങ് ഡയറക്ടർ മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. ഡോ. മുഹമ്മദ് റാസിഖ്, എസ്.എൽ.പി. സിദ്ദീഖ്, ആഷിദ് പുഴക്കൽ എന്നിവർ പങ്കെടുത്തു. പി. അബ്ദുൽ മജീദ് മാസ്റ്റർ സ്വാഗതവും ഡോ. മിസ് അബ് ഇരിക്കൂർ നന്ദിയും പറഞ്ഞു. എ.കെ. അബ്ദുൽ റഷീദ്, എസ്.കെ. മുസ്തഫ, കെ.സി. ഖമറുദ്ദീൻ, അബ്ദുൽ ഖാദർ മാസ്റ്റർ, ഷൈമ, ജൂബിൻഷാ, ----സക്കിയ്യ----, ഫാസില, വി.കെ. ഹസീന തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.