പ്രളയബാധിത പ്രദേശത്ത് മെഡിക്കൽ ക്യാമ്പ്

തളിപ്പറമ്പ്: പ്രളയബാധിത പ്രദേശമായ ചെങ്ങളായി കൊവ്വപ്പുറത്ത് തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീമി​െൻറ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. ഹിമാചൽപ്രദേശിൽ നടക്കുന്ന സാഹസിക ക്യാമ്പിലേക്ക് െതരഞ്ഞെടുക്കപ്പെട്ട പി. മുഹമ്മദ് അർഫാസിനെ നഗരസഭ ചെയർമാൻ പൊന്നാടയണിയിച്ച് ആദരിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്തംഗം മൂസാൻകുട്ടി തേർളായി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി.എസ്. അൻവർ പദ്ധതി വിശദീകരണം നടത്തി. ഫിറോസ് ടി. അബ്ദുല്ല, കെ.എം.ആർ. റിയാസ്, ടി.പി. ഷഫീഖ്, എൻ.എസ്.എസ് വളൻറിയർ ലീഡർ ഫാത്തിമ കരീം എന്നിവർ സംസാരിച്ചു. ഡോ. തുഷാര ആരോഗ്യബോധവത്കരണ ക്ലാസെടുത്തു. സൗജന്യ വൈദ്യപരിശോധനയും നടന്നു. വളൻറിയർമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രദേശത്തുള്ള 60 വീടുകളിൽ സൗജന്യ മരുന്നുവിതരണം നടത്തി. ഗുണനിലവാര പരിശോധനക്കായി കിണറിലെ വെള്ളം ശേഖരിക്കുകയും ചെയ്തു. അധ്യാപകരായ ഷീന, സി.വി.എൻ. യാസറ, ഫായിസ മഹമൂദ്, കെ. മുനീറ, സലീം, പി.കെ. ഫിറോസ്, നാട്ടുകാരായ ഖാദർ, തൻസീഹ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.