ശ്രീകണ്ഠപുരം: ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും ചെമ്പേരി ബസ്സ്റ്റാൻഡിൽ ബസുകൾ കയറാറില്ല. നിലവിൽ എല്ലാ ബസുകളും സ്റ്റാൻഡിൽ കയറാതെ ചെമ്പേരി ടൗണിൽ വന്ന് തിരിച്ചുപോകുന്ന സ്ഥിതിയാണ്. ഏരുവേശ്ശി പഞ്ചായത്തിെൻറയും പൊലീസിെൻറയും അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ബസുകൾ ടൗണിൽ നിർത്തിയിടുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. കഴിഞ്ഞമാസം ചെമ്പേരി ടൗണിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ഒരു വീട്ടമ്മ മരിച്ചിരുന്നു. ഒരു ഹോം ഗാർഡിെൻറ സേവനത്തിലാണ് നിലവിൽ ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്. 2002ൽ അലക്‌സാണ്ടർ കടുവകുന്നേൽ സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഏരുവേശ്ശി പഞ്ചായത്ത് ബസ്സ്റ്റാൻഡ് നിർമിച്ചത്. ബസ്സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്‌സുമൊക്കെയുണ്ടെങ്കിലും ബസ് കയറാത്തതിനാൽ ശൂന്യമായ അവസ്ഥയാണ്. ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച ബസ്സ്റ്റാൻഡ് വൈകുന്നേരമായാൽ സാമൂഹികവിരുദ്ധരുടെ താവളമാണ്. ബസുകൾ സ്റ്റാൻഡിൽ കയറിയാൽ ചെമ്പേരി ടൗണിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമാകുമെന്നും ഇതിനുവേണ്ട നടപടി അധികൃതർ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.