ദുരിതാശ്വാസം

ഇരിട്ടി: പ്രളയ ദുരിതബാധിതരെ സഹായിക്കാൻ ഇരിട്ടി നഗരസഭ ചെയർമാ​െൻറ നേതൃത്വത്തിൽ 50 അംഗ സംഘം എറണാകുളം ജില്ലയിലെത്തി. പറവൂർ നോർത്തിലെ മാർക്കറ്റുകളാണ് ആദ്യദിവസം ഇവർ ശുചീകരിച്ചത്. ഒപ്പം സമീപത്തെ വീടുകളും ശുചീകരിച്ചു. നഗരസഭ കൗൺസിലർമാരും നഗരസഭയിലെ ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും ഹരിതസേന അംഗങ്ങളും ഇലക്ട്രീഷ്യന്മാരുമടങ്ങിയ സംഘമാണ് ശുചീകരണപ്രവൃത്തികൾ നടത്തിയത്. നഗരസഭ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുലക്ഷം രൂപയും നൽകുന്നുണ്ട്. നഗരസഭ ചെയർമാൻ പി.പി. അശോക​െൻറ നേതൃത്വത്തിൽ കൗൺസിലർമാരും ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്തി​െൻറ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് സംഘവും വിവിധ വകുപ്പുകളിലെ ജീവനക്കാരും ശുചീകരണ പ്രവൃത്തികളിൽ പങ്കാളികളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.