തലശ്ശേരി: ഡ്രൈവിങ് സ്കൂളിെൻറ കാർ തടഞ്ഞുനിർത്തി യാത്രക്കാരിയായ യുവതിയെ കൈയേറ്റം ചെയ്തതായി പരാതി. പരിക്കേറ്റ യുവതിയും കുഞ്ഞും തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സതേടി. കുഞ്ഞിെൻറ കഴുത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല നഷ്ടപ്പെട്ടതായും പറയുന്നു. കോടിയേരി മൂഴിക്കര അര്‍പ്പണയില്‍ അനശ്വര (21), മകള്‍ തേജസ്വിനി (രണ്ട്) എന്നിവരെയാണ് തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂഴിക്കര ലിമിറ്റഡ് ബസ് സ്റ്റോപ്പിലാണ് സംഭവം. പുഷ്പജയുടെ ഉടമസ്ഥതയിലുള്ള പൊന്ന്യത്തെ തേജസ്വിനി ഡ്രൈവിങ് സ്‌കൂളിേൻറതാണ് കാർ. പുഷ്പജയുടെ മകളാണ് അനശ്വര. അനശ്വരയുടെ സഹോദരന്‍ അശ്വന്തിനെയും (22) മർദിച്ചതായി പരാതിയുണ്ട്. കാർ അടിച്ചുതകര്‍ക്കുകയും ചെയ്തു. കാറിന് ൈസഡ് കൊടുക്കാത്തത് സംബന്ധിച്ചുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിലെത്തിയത്. നാട്ടുകാര്‍ ഇടപെട്ടതോടെ ആക്രമികൾ കടന്നുകളയുകയായിരുന്നു. അഞ്ചംഗ സംഘമാണ് കൈയേറ്റം ചെയ്തതെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ മനുഷ്യാവകാശ സംരക്ഷണ മിഷൻ പ്രതിഷേധിച്ചു. കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഭാരവാഹികൾ പൊലീസിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.