കടലിെൻറ മക്കൾക്ക് തലശ്ശേരിയുടെ സ്നേഹാദരം

തലശ്ശേരി: പ്രളയത്തില്‍ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് തലശ്ശേരി ജനാവലിയുടെ സ്നേഹാദരം. വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനം നടത്തിയ തലശ്ശേരി, ന്യൂ മാഹി, ധർമടം, മുഴപ്പിലങ്ങാട് മേഖലകളിലെ തൊഴിലാളികളെയാണ് തലശ്ശേരി റൂറൽ ബാങ്ക് ഒാഡിറ്റോറിയത്തിൽ ഞായറാഴ്ച വൈകീട്ട് ആദരിച്ചത്. വെള്ളത്തിൽ മുട്ടുകുത്തി കിടന്ന് മുതുക് ചവിട്ടുപടിയാക്കി രക്ഷാപ്രവർത്തനത്തിനിറങ്ങിയ താനൂർ കടപ്പുറത്തെ തൊഴിലാളി ചാപ്പപടി സ്വദേശി കെ.പി. ജൈസലും ലോറിഡ്രൈവർ പ്രജിത്ത് തോട്ടത്തിലും ആദരവേറ്റുവാങ്ങി. ചലച്ചിത്ര താരങ്ങളായ ആസിഫ് അലി, അജു വർഗീസ്, ബിനീഷ് കോടിയേരി എന്നിവർ പങ്കെടുത്തു. 86 പേരെയാണ് 'കേരള സൈന്യം' പരിപാടിയിൽ ആദരിച്ചത്. വ്യവസായമന്ത്രി ഇ.പി. ജയരാജ​െൻറ അഭാവത്തിൽ ജില്ല കലക്ടർ മിർ മുഹമ്മദലി ചടങ്ങ് ഉദ്ഘാടനംചെയ്തു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷതവഹിച്ചു. അജു വർഗീസ്, ബിനീഷ് കോടിയേരി, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. അനൂപ്, പഞ്ചായത്ത് പ്രസിഡൻറുമാരായ വി.കെ. രാഗേഷ് (ചൊക്ലി), എ. ശൈലജ (പന്ന്യന്നൂർ), എം. ഷീബ (കതിരൂർ), എ.കെ. രമ്യ (എരഞ്ഞോളി), എ.വി. ചന്ദ്രദാസൻ (ന്യൂ മാഹി), തലശ്ശേരി നഗരസഭാംഗം സി.പി. സുമേഷ്, തലശ്ശേരി എ.എസ്.പി ചൈത്ര തെരേസ ജോൺ, മലബാർ കാൻസർ സ​െൻറർ ഡയറക്ടർ ഡോ. സതീഷ് ബാലസുബ്രഹ്മണ്യം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.സി. പവിത്രൻ, പ്രദീപ് പുതുക്കുടി, എൻ. ഹരിദാസ്, ഇ.എ. ലത്തീഫ് എന്നിവർ സംസാരിച്ചു. തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ സ്വാഗതവും തലശ്ശേരി തഹസിൽദാർ ടി.വി. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.