ഇരിട്ടി: വയനാട് ജില്ലയിലെ പ്രളയദുരിതമേഖലകളിലേക്ക് ഉളിയിൽ ഉപ്പി സാഹിബ് കൾച്ചറൽ ഫോറത്തിെൻറയും ഉളിയിൽ ജി.സി.സി പ്രവാസി ഗ്രൂപ്പിെൻറയും നേതൃത്വത്തിൽ അവശ്യവസ്തുക്കളുമായി വാഹനം പുറപ്പെട്ടു. കട്ടിൽ, ബെഡ് ഉൾെപ്പടെയുള്ള സാധനങ്ങളാണ് എത്തിച്ചത്. നരയമ്പാറയിൽ നടന്ന ചടങ്ങിൽ സണ്ണിജോസഫ് എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. നഗരസഭ കൗൺസിലർ എം.പി. അബ്്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർമാരായ ഇ.കെ. മറിയം, ടി.കെ. ഷരീഫ, വി.എം. ഖാലിദ്, കെ.വി. ഗഫൂർ, മുഹമ്മദലി ഇലാഹി, മാമുഞ്ഞി, കെ.വി. ബഷീർ, പാനേരി ബഷീർ, എം.കെ. അലി, കെ.പി. മൊയ്തീൻകുട്ടി, കെ. അർഷാദ്, കോമ്പിൽ അബ്്ദുൽ ഖാദർ, യു.കെ. യൂസഫ്, എം.പി. നിസാർ, പി.പി. ഷൗക്കത്ത്, മുസ്തഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.