പ്രസംഗമത്സരം സംഘടിപ്പിച്ചു

മട്ടന്നൂര്‍: ജനഹൃദയ ചാരിറ്റി ആൻഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്‌കൂള്‍ വിഭാഗം പഠിതാക്കള്‍ക്ക് ജില്ലതല . ഡോ. ജി. കുമാരന്‍ നായര്‍ ഉദ്ഘാടനംചെയ്തു. അനില്‍ പയ്യമ്പള്ളി അധ്യക്ഷതവഹിച്ചു. കെ.കെ. കീറ്റുകണ്ടി, പി.വി. വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. സുഭാഷ് വെളിയമ്പ്ര സ്വാഗതവും സിന്ധു ശ്രീധരന്‍ നന്ദിയും പറഞ്ഞു. സമാപനസമ്മേളനം കൃഷ്ണകുമാര്‍ കണ്ണോത്ത് ഉദ്ഘാടനംചെയ്തു. പി. സുനില്‍കുമാര്‍ സമ്മാനവിതരണം നടത്തി. പി. രതീശന്‍, അനൂപ് കൈതേരി എന്നിവര്‍ സംസാരിച്ചു. യു.പി വിഭാഗത്തില്‍ ദേവിക (പഴശ്ശി വെസ്റ്റ് യു.പി സ്‌കൂള്‍), വി.വി. സാന്ത്വന (കയനി യു.പി), ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ടോം തോമസ് (സാംതോം ഹൈസ്‌കൂള്‍, കൊളക്കാട്), സാനിയ (മട്ടന്നൂര്‍ ഹൈസ്‌കൂള്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.