പയ്യന്നൂർ: നഗരസഭ വനിത കൗൺസിലറെ വീട് വളഞ്ഞ് ആക്രമിക്കുകയും മകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും എം.എസ്.എഫ് നേതാക്കളെ പിന്തുടർന്ന് വധിക്കാൻ ശ്രമിക്കുകയും ചെയ്ത പയ്യന്നൂരിലെ സി.പി.എം നടപടി ഭീകരവാദികളെപ്പോലും നാണിപ്പിക്കുന്നതാണെന്ന് മുസ്ലിംലീഗ് ജില്ല ആക്ടിങ് ജനറൽ െസക്രട്ടറി കെ.ടി. സഹദുല്ല ആരോപിച്ചു. ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് സി.പി.എം നേതൃത്വം തയാറാവണം. വനിത ജനപ്രതിനിധിക്ക് വീട്ടിൽപോലും സുരക്ഷിതത്വമില്ല എന്നത് ആഭ്യന്തരവകുപ്പിെൻറ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിൽ പ്രതിഷേധിച്ച് മണ്ഡലം മുസ്ലിംലീഗ് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എ. ശുക്കൂർ ഹാജി അധ്യക്ഷതവഹിച്ചു. സി.പി. റഷീദ്, റുഖ്നുദ്ദീൻ കവ്വായി, സജീർ ഇഖ്ബാൽ, എസ്.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രകടനത്തിന് സി.കെ. മൂസ ഹാജി, ടി.പി. മഹമൂദ് ഹാജി, എം.ടി.പി. സൈഫുദ്ദീൻ മാസ്റ്റർ, പൂമംഗലം ഇബ്രാഹിം, പി.കെ. അബ്ദുൽ ഖാദർ മൗലവി, റഫീഖ് അഷറഫി, എസ്.കെ. നൗഷാദ്, ഫായിസ് കവ്വായി, ടി.പി. സുബൈർ, ജുനൈസ് കോയിപ്ര, അൻസാർ അലി അക്ബർ, ഷമ്മാസ്, കെ.പി. ഇസ്മയിൽ, ലത്തീഫ് കോച്ചൻ, പി.എം. ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.