കണ്ണൂർ: എസ്.എഫ്.ഐ ഗുണ്ടാസംഘമാണെങ്കിൽ അവർക്ക് മൂക്കുകയറിടാൻ സി.പി.എം തയാറാവണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ആവശ്യപ്പെട്ടു. മുസ്ലിംലീഗ് പ്രവർത്തകരുടെയും നേതാക്കളുടെയും ക്ഷമയെ ദൗർബല്യമായി കാണരുത്. പയ്യന്നൂർ നഗരസഭ കൗൺസിലർ എം.കെ. ഷമീമയെ വീട്ടിൽ കയറി ആക്രമിച്ച സംഭവം സി.പി.എമ്മിെൻറയും എസ്.എഫ് ഐയുടെയും ഭീകരമുഖമാണ് വെളിവാക്കുന്നത്. എം.എസ്.എഫ് പയ്യന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി റഹീസ് രാമന്തളിക്കും രാമന്തളി പഞ്ചായത്ത് പ്രസിഡൻറ് ശമ്മാസ് രാമന്തളിക്കും നേരെ നടന്ന വധശ്രമം എസ്.എഫ്.ഐ സി.പി.എമ്മിെൻറ ഗുണ്ടാവേല ഏൽപിക്കപ്പെട്ട കുട്ടിക്കുറ്റവാളികളാണെന്ന അഭിപ്രായത്തിന് ശക്തി പകരുകയാണെന്ന് എം.കെ. മുനീർ പറഞ്ഞു. പ്രതികളെ ഉടൻ പിടികൂടണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.